പാലക്കുന്ന്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പലരും പലയിടങ്ങളിലായി വൃക്ഷ തൈകളും ചെടികളും നട്ടു പഠിപ്പിക്കുന്നത് പതിവാണല്ലോ. തുടര്‍ന്ന് അതിന്റെ പരിപാലനത്തിലും ശ്രദ്ധ വേണമെന്നാണ് സംഘചേതന കുതിരക്കോട് ക്ലബ് പ്രവര്‍ത്തകരുടെ പക്ഷം. പാലത്ത്യാര മോഗു പാലം, മുദിയക്കാല്‍ ഭാഗങ്ങളില്‍ പോയവര്‍ഷം നട്ടു പിടിപ്പിച്ച തൈകളുടെയും ചെടികളുടെയും പരിപാലനമാണ് ഈ വര്‍ഷം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ക്ലബ് പ്രവര്‍ത്തകര്‍ നടത്തിയത്.
ക്ലബ്ബ് പ്രസിഡന്റ് രതീഷ് വളപ്പില്‍ വീട്, കെ രാജേഷ് കുമാര്‍, പി.വിപിന്‍കുമാര്‍, സുരേഷ് ബാബു, ടി.ദിനേശ്, എം.ശ്രീനിവാസന്‍, എ.ടി. നാരായണന്‍, സുരേഷ് വയലപ്രം, വിജിതതുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘങ്ങളായി മുന്‍പ് നട്ട ഇടങ്ങളിലെല്ലാം പരിപാലനം നടത്തി.