പുല്ലൂര്‍: ഭാരതീയ ജനതാ പാര്‍ട്ടി 173 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊള്ളക്കടയില്‍ മുട്ടില്‍ ഭാസ്‌കരന്‍ ബലിദാന ദിനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ഭാരതീയ ജനത പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് എം. എല്‍.അശ്വിനി പരിപാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് എ. വി. രാജേഷ് അധ്യക്ഷനായി. പരിപാടിയില്‍ വച്ച് പൊള്ളക്കട അടിപ്പാതക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് വിജയം നേടിയ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും നടന്നു. ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറി എ. വേലായുധന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍കുമാര്‍ ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറി വിജയ് കുമാര്‍ റൈ, പി. വി. സുരേഷ്, മുരളീധരന്‍പെരിയ, വാര്‍ഡ് മെമ്പര്‍ ഷീബ മധുരംപാടി ബൂത്ത് സെക്രട്ടറി ഷിബു എന്നിവര്‍ സംസാരിച്ചു. പി. രതീഷ് സ്വാഗതവും പി. വിഷ്ണു നന്ദിയും പറഞ്ഞു