രാജപുരം: മലയോര മേഖലയില്‍ പുതു ചരിത്രം രചിച്ചു സെന്റ് പയസിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ മാത്രം എം ബി എ പ്രവേശനം നേടുവാന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലന പരിപാടിയാണ് ചരിത്ര നേട്ടത്തില്‍ എത്തിനില്‍ക്കുന്നത് 2014 മുതല്‍ 2025 വരെ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളില്‍ നിന്നായി 66 പേരാണ് ഇതുവരെ ഐഐടി, ഐ ഐ ഐ ടി, എന്‍ ഐ ടി തുടങ്ങിയ മികവിന്റെ കേന്ദ്രങ്ങളില്‍ ഇതുവരെ പ്രവേശനം നേടിയത്. ദേശീയതലത്തിലുള്ള മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ക്യാറ്റ് ടെസ്റ്റിന് പ്രാധാന്യം കൊടുത്ത്, പ്രത്യേക പരിശീലനം ബി ബി എ കോഴ്‌സിന് ഒപ്പം നല്‍കുന്നതിനാല്‍, എല്ലാവര്‍ഷവും കുറഞ്ഞത് മൂന്നു വിദ്യാര്‍ഥികളെങ്കിലും മികവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനം നേടുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും വിദ്യാര്‍ത്ഥികളെ മികച്ച സ്ഥാപനങ്ങളില്‍ എത്തിച്ച ചരിത്രം അവകാശപ്പെടുവാന്‍ കേരളത്തില്‍ മറ്റൊരു സ്ഥാപനത്തിനും കഴിയില്ല എന്ന് പരിശീലന പദ്ധതിയുടെ ടീച്ചര്‍ കോഡിനേറ്റര്‍ ഡോ. അഖില്‍ തോമസ് അറിയിച്ചു.
ഈ വര്‍ഷം 85 പേഴ്‌സണ്‍ടൈല്‍ ക്യാറ്റ് സ്‌കോര്‍ നേടി, ഐഐടി ജോധ്പൂര്‍, എന്‍ ഐ റ്റി ട്രിച്ചി , ജെഎന്‍യു അടല്‍ ബിഹാരി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളില്‍ പ്രവേശനം നേടി നില്‍ക്കുന്ന ബി ശിവാനന്ദ് ആണ് ഏറ്റവും ഒടുവിലായി ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്നത്. അന്താരാഷ്ട്ര നിലവാരമുള്ള, ഇന്ത്യയില്‍ തന്നെയുള്ള മികച്ച മാനേജ്‌മെന്റ് സ്റ്റഡീസ്സ്ഥാപനങ്ങളെക്കുറിച്ച് അധ്യാപകര്‍ നല്‍കുന്ന പ്രചോദനകരമായ ക്ലാസുകളാണ് ഈ വിജയത്തിന് അടിസ്ഥാനം എന്ന് ശിവാനന്ദ് സാക്ഷ്യപ്പെടുത്തുന്നു.
ഉന്നത പദവിയിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സിസ് ഗ്ലോബല്‍ എജുക്കേഷന്‍ ഹോള്‍ഡിങ്‌സ്, ജനീവ സ്‌കൂള്‍ ഓഫ് ഡിപ്ലോമസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ആയ ഡോ. രാകേഷ് കൃഷ്ണന്‍, സൊസൈറ്റി ജനറല്‍ എന്ന ഫ്രഞ്ച് കമ്പനിയില്‍ ജോലി ചെയ്യുന്ന ശരത് എം , ഐടിഐ എന്ന കേന്ദ്ര ഗവണ്‍മെന്റ് കമ്പനിയില്‍ അസിസ്റ്റന്റ് ഫിനാന്‍സ് മാനേജരായ ജോലി ചെയ്യുന്ന ഗോകുല്‍ പി, എച്ച് എസ് ബി സി അസിസ്റ്റന്റ് വൈസ് പ്രസിഡണ്ട് ജിനു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി നടന്ന പ്രത്യേക പരിശീലന പരിപാടികളും മലയോര മേഖലയിലുള്ള ഈ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടുവാന്‍ സഹായകരമായി മാറി.
സെന്റ് പയസ് ടെന്‍ത് കോളേജിലെ ബി ബി എ ഡിപ്പാര്‍ട്ട്‌മെന്റ് ലെ ഇതുവരെയുള്ള മികവിന്റെ കേന്ദ്രങ്ങളില്‍ ഉള്ള ചരിത്രം..
എന്‍ഐടി സൂരത്ക്കല്‍ 2014 മുതല്‍ 17 വിദ്യാര്‍ത്ഥികള്‍
എന്‍ ഐ ടി ഹാമിര്‍പ്പൂര്‍ 2020 മുതല്‍ 24 വിദ്യാര്‍ത്ഥികള്‍
എം എന്‍ ഐ ടി ജയ്പൂര്‍ 2022 വര്‍ഷത്തില്‍ -1
ഐ ഐ ഐ ടി അലഹബാദ് 2021ല്‍ -1
ഐഐടി ദന്‍ബാദ് 2022വര്‍ഷത്തില്‍ -1
ഐ ഐ ഐ ടി അലഹബാദ് 4 വിദ്യാര്‍ത്ഥികള്‍ .
ജെ എന്‍ യു അടല്‍ ബിഹാരി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്-2, ഐഐടി ജോധ്പൂര്‍, എന്‍ ഐ റ്റി ട്രിച്ചി
- ഒന്ന് എന്നിങ്ങനെ 51 വിദ്യാര്‍ത്ഥികള്‍ മികവിന്റെ കേന്ദ്രങ്ങളിലും, വിവിധങ്ങളായ മറ്റ് കേന്ദ്ര സര്‍വകലാശാലകളിലായി 15 വിദ്യാര്‍ഥികളും അടക്കം 66 വിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയ കാലഘട്ടം കൊണ്ട് മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ റെക്കോര്‍ഡ് കാസര്‍ഗോഡിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ രാജപുരത്തെ ഈ സ്ഥാപനത്തിന് സ്വന്തം..
ഈ വര്‍ഷം കുറഞ്ഞത് 3 വിദ്യാര്‍ത്ഥികള്‍ മികവിന്റെ കേന്ദ്രങ്ങളായ ഐ ഐ എം അടക്കം പ്രവേശനം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതേ കോളജിലെ എക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പാണത്തൂര്‍ സ്വദേശിയായ രഞ്ജിത്ത് ആര്‍, ഐ ഐ എം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി മാറി ..
രാജപുരത്തുനിന്നും ബിബിഎ കഴിഞ്ഞ് മികച്ച സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ 30 ലക്ഷം രൂപ മുതല്‍ 70 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ വ്യക്തമായ ദിശാബോധത്തിന്റെ അടയാളപ്പെടുത്തലായി കണക്കാക്കാം.