അങ്കണവാടി കുരുന്നുകള്‍ക്ക് നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ സ്‌നേഹ സമ്മാനം നല്‍കി

നെല്ലിക്കുന്ന്: കുരുന്നുകള്‍ കളിച്ചും ചിരിച്ചും കൂട്ടുകൂടിയും അറിവിന്റെ ആദ്യപാഠങ്ങള്‍ നുകര്‍ന്നും ആരോഗ്യത്തോടെ വളരുന്ന ഒരു നല്ല ബാല്യകാലം അനുഭവിക്കുന്നു. അവരുടെ ശോഭനമായ ഭാവിക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഓരോ അങ്കണവാടിയും. നെല്ലിക്കുന്ന് പരിസരത്തുള്ള
അങ്കണവാടിയിലെ കൊച്ചു കുരുന്നുകള്‍ക്ക് കളിയോടൊപ്പം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും നിറങ്ങള്‍ കൊടുക്കാനും വരകളിലൂടെ കൊച്ചു കുസൃതികള്‍ കാണിക്കാനും നെല്ലിക്കുന്ന് സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരുപതോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ അങ്കണവാടിയില്‍ വെച്ച് നടന്ന പ്രവേശനോത്സവത്തില്‍ കാസറഗോഡ് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം കുട്ടികള്‍ക്ക് നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് സെക്രട്ടറി ബഷീര്‍ എ യു പി എസ്, ട്രഷറര്‍ ഇന്‍ത്തിയാസ് ചാല, സുഹാന്‍, ഐ സി ഡി എസ് അംഗം നിത്തുല, ബിന്ദു, അംഗനവാടി ടീച്ചര്‍ ശോഭ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *