ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇ- കാണിക്ക

കൊച്ചി : ആരാധനാലയങ്ങള്‍ക്ക് ഡിജിറ്റല്‍ സൊല്യൂഷന്‍ നല്‍കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചില്‍ സ്ഥാപിച്ച ഇ- കാണിക്ക സൗത്ത് ഇന്ത്യന്‍ ബാങ്ക് സി.ഒ.ഒ. ആന്റോ ജോര്‍ജ് ടി പള്ളിക്കായി സമര്‍പ്പിച്ചു. വിശ്വാസികള്‍ പള്ളിയില്‍ അര്‍പ്പിക്കുന്ന സംഭാവനകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ- കാണിക്ക സ്ഥാപിച്ചത്. എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാനും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു സംഭാവന നല്‍കാനും ഇ- കാണിക്കയിലൂടെ സാധിക്കും.

പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികാരി റവ. ഫാ. ജോയ് അയ്‌നിയാടന്‍, അസിസ്റ്റന്റ് വികാരി റവ. ഫാ. ലിജോയ് വടക്കുംചേരി, കൈക്കാരന്മാരായ നോബിള്‍ കെ ജോണ്‍ കുരിശുംമൂട്ടില്‍ , ജോസഫ് കെ വി കുരിയ്ക്കല്‍ , വൈസ് ചെയര്‍മാന്‍ പ്രൊഫസ്സര്‍ ജോര്‍ജ് ഫിലിപ്പ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എറണാകുളം റീജണല്‍ ഹെഡ് ടൈനു ഈഡന്‍ അമ്പാട്ട്, ക്ലസ്റ്റര്‍ ഹെഡ് അന്‍സ എം എസ്, കടവന്ത്ര ബ്രാഞ്ച് ഹെഡ് അരുണ്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *