പള്ളിക്കര : പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ 2024-29 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പില്‍ സിപിഐഎം, ഐ. എന്‍. എല്‍ സഖ്യം എതിരില്ലാതെ ഭരണം നിലനിര്‍ത്തി. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ചേര്‍ന്ന പുതിയ ഭരണ സമിതി യോഗം കെ.രവിവര്‍മ്മനെ പ്രസിഡന്റായും ഹസീനയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഹൊസ്ദുര്‍ഗ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ സതീശന്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭരണ സമിതി അംഗങ്ങള്‍: ടി.സുധാകരന്‍, പി.പ്രഭാകരന്‍,എം.ദാമോദരന്‍, പി. സുരേഷ് കുമാര്‍, എം.കെ. സനല്‍കുമാര്‍, സി.എ.കുഞ്ഞഹമ്മദ്, ടി.എ മുത്തലിബ്, പി.എം കുഞ്ഞഹമ്മദ്, ആര്‍.റഷീദ, കെ. അനില, പി.നിഖില എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു ഡയറക്ടര്‍മാര്‍. വര്‍ഷങ്ങളായി സി.പി.ഐ.എം. നിയന്ത്രണത്തിലാണ് ബാങ്കിന്റെ നടത്തിപ്പ്.