രാജപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കഴിഞ്ഞ 24 മുതല്‍ 31 വരെ ഏര്‍പ്പെടുത്തിയ റാണിപുരം ട്രെക്കിംങ് നിരോധനത്തിന് ശേഷം ഇന്ന് തുറന്നപ്പോള്‍ 683 പേര്‍ മല കയറി. ഇതില്‍ 371 പേര്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് എത്തിയവരാണ്. തൊട്ടടുത്ത കര്‍ണ്ണാടകയിലെ സുള്ള്യ , മടിക്കേരി, പുത്തൂര്‍ മൈസൂരു, ബാംഗ്ലൂരു, മംഗ്ലൂരു എന്നിവിടങ്ങളില്‍ നിന്ന് എത്തിയ സഞ്ചാരികള്‍ 312 പേരാണ്. റാണിപുരത്തിന്റെ മഴയും കോടമഞ്ഞും മലനിരകളും വശ്യമായ കാനന കാഴ്ചകള്‍ കാണാനുമായി എത്തുന്ന സഞ്ചാരികളുടെയെണ്ണം ദിനംപ്രതി വര്‍ദ്ദിച്ചു വരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റാണിപുരം മലകയറാനെത്തുന്ന പ്രദേശവാസികളുടെയെണ്ണവും കൂടുതലാണ്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ഹോം സ്റ്റേ , സര്‍വ്വീസ് വില്ലകളിലും തീരക്ക് കൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടതല്‍ വിനോദ സഞ്ചാരികള്‍ റാണിപുരത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്റാണിപുരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ,സെക്രട്ടറി ഡി വിമല്‍ രാജ് എന്നിവര്‍ അറിയിച്ചു.