രാജപുരം: ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി കാസറഗോഡ്, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് സംയുക്താഭിമുഖ്യത്തില്‍ പുകയില വിരുദ്ധ ദിനാചരണം നടത്തി. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി സംസാരിച്ചു. അഡ്വ. വിജിത്ത് വിഷയാവതരണം നടത്തി സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കി. പഞ്ചായത്ത് സെക്രട്ടറി പ്രേമ എ സ്വാഗതവും പി എല്‍ വി ശ്രീലേഖ നന്ദിയും പറഞ്ഞു.