മാലക്കല്ല്: പുതിയ അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം കുട്ടികള്‍ക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവമാക്കാന്‍ സെന്റ് മാലക്കല്ല് മേരീസ് എ യുപി സ്‌കൂള്‍ ഒരുങ്ങിക്കഴിഞ്ഞു. ‘വായനക്ക് അവധിയില്ല’ എന്ന പേരില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനും വായനയിലും പഠനത്തില്‍ താല്പര്യം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ട അവധിക്കാല പരിപാടിയുടെ പ്രതിഫലനമായ 525 വായനാ പതിപ്പുകള്‍, കയ്യെഴുതുമാസികകള്‍, കുട്ടികളുടെ സര്‍ഗാത്മക രചനകള്‍, എന്റെ നാട് പതിപ്പ് തുടങ്ങി വിവിധ സൃഷ്ടികള്‍, പുതിയ അധ്യയനവര്‍ഷത്തെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം, കുട്ടികളെ വരവേല്‍ക്കാനായി അദ്ധ്യാപകരും പിടിഎ യും തയ്യാറാക്കിയ ഹരിത ബൊക്ക, ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കായുള്ള ബാഗുകള്‍, ഹരിത അലങ്കാരങ്ങള്‍ തുടങ്ങി വേറിട്ടതും വര്‍ണാഭവുമായ പരിപാടികളുമായാണ് സ്‌കൂള്‍ പ്രവേശനോത്സവത്തിനായി ഒരുങ്ങിയിരിക്കുന്നത്. കൂടാതെ ജൂണ്‍ ആരംഭത്തില്‍ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഓരോ ദിനവും അവരുടെ സമഗ്ര ഉന്നമനത്തിന് മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ , റോഡ് സുരക്ഷ ട്രാഫിക് നിയമങ്ങള്‍, വ്യക്തി ശുചിത്വം പരിസര ശുചിത്വം, ആരോഗ്യം വ്യായാമം കായികക്ഷമത, ഡിജിറ്റല്‍ അച്ചടക്കം, പൊതുമുതല്‍ സംരക്ഷണം, വൈകാരിക നിയന്ത്രണം തുടങ്ങിയ വിവിധ ക്ലാസുകളും ഒരുങ്ങിക്കഴിഞ്ഞു.