ഉദുമ ഗ്രാമപഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഉദുമയ്ക്കും, മുദിയക്കാല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്കും എന്‍ എ ബി എച്ച് എന്‍ട്രി ലെവല്‍ അംഗീകാരം ലഭിച്ചു

കാഞ്ഞങ്ങാട്: ഉദുമ ഗ്രാമ പഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ഉദുമയ്ക്കും,മുദിയക്കാല്‍ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കും എന്‍ എ ബി എച്ച് (NABH) എന്‍ട്രി ലെവല്‍ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ വച്ച് നടന്ന ചടങ്ങില്‍ അരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ആയുര്‍വേദ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീജ.എസ്.എല്‍ ,ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.രതീഷ്.പി, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ലക്ഷ്മി .പി, വാര്‍ഡ് മെമ്പര്‍മാരായ ശകുന്തള ഭാസ്‌കരന്‍, ബിന്ദു.സുധന്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമാകുന്നത്.
NABH എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനായി സംസ്ഥാന, ജില്ലാ തലത്തില്‍ സമയബന്ധിതമായ കര്‍മ്മ പദ്ധതിയാണ് ആവിഷ്‌കരിച്ചത് . NABH അസ്സെസ്സ്‌മെന്റ് ചെക്ക്‌ലിസ്റ്റ് ഉപയോഗിച്ച് വിലയിരുത്തലുകള്‍ നടത്തുകയും ബയോമെഡിക്കല്‍ എക്യുപ്പ്‌മെന്റുകളുടെ ലഭ്യത അടക്കമുള്ള ന്യൂനതകള്‍ പരിഹരിച്ച് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പരിശീലനം ലഭിച്ചതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അസ്സസ്സര്‍മാര്‍ വിവിധ ഘട്ടങ്ങളിലായി സ്ഥാപനങ്ങളുടെ ഗുണ നിലവാരം വിലയിരുത്തി. ആശുപത്രി ജിവനക്കാരുടെയും, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്റ് കമ്മിറ്റിയുടേയും, പഞ്ചായത്ത് ഭരണസമിതിയുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *