രാജപുരം : വാഹനം പോകാന്‍ തടസ്സമുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ അനധികൃതമായിലോറി നിര്‍ത്തിയിട്ട് മരം കയറ്റിയതിന് പിഴയിട്ട് പോലിസ്. കൊട്ടോടി -വാഴവളപ്പിലാണ് ഗതാഗതത്തിന് തടസ്സമാകുന്ന രീതിയില്‍ ലോറി നിര്‍ത്തി മരം കയറ്റിയത്. മറ്റു വാഹനങ്ങള്‍ക്ക് ഗതാഗതത്തിന് തടസ്സമാകുന്നെന്ന യാത്രക്കാരുടെ പരാതിയില്‍ രാജപുരം എസ്‌ഐ സി.പ്രദീപ് കുമാറാണ് ലോറി ഉടമയ്ക്ക് 1500 രൂപ പിഴയിട്ടത്.സംഭവം ആവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പല ഭാഗത്തും ഇത്തരത്തില്‍ വാഹനം നിര്‍ത്തിയിട്ട് മരത്തടികള്‍ കയറ്റുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.