രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടോത്ത് ആരംഭിച്ച നാടക- കലാ അക്കാദമിയുടെ രണ്ടാം വര്‍ഷ ത്രിദിന നാടക പഠന ക്യാമ്പ് ‘ഓള്യ 2K25 സമാപിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസിന്റ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത്പ്രസിഡന്റ് പി ശ്രീജ ഉല്‍ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി വി ശ്രീലത, മൂന്നാം വാര്‍ഡ് മെമ്പര്‍ കുഞ്ഞികൃഷ്ണന്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, ടി കോരന്‍, പി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.ഇംപ്ലിമെന്റ് ഓഫീസര്‍ അലോഷ്യസ് സ്വാഗതവും പി രമേശന്‍ നന്ദിയും പറഞ്ഞു. മൂന്നു ദിവസങ്ങളിലായി ബിനീഷ് കെ കോഴിക്കോട്, പ്രവീണ്‍ കാടകം, അജിത്ത് രാമചന്ദ്രന്‍ ,എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ക്യാമ്പിന്റെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ നിര്‍വ്വഹിച്ചു. ക്യാമ്പിന്റെ ഡയറക്ടര്‍ രമേശന്‍ പി, ടി.കെ.നാരായണന്‍, നസിയ ഇബ്രാഹിം, അജിത്ത്, എന്നിവര്‍ സംസാരിച്ചു.