ബദിയടുക്ക: ലഹരി മുക്ത ജീവിതത്തിന് സമൂഹത്തെ ബോധവത്കരിക്കാനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി മാര്‍ക്കറ്റിംഗുകളെ തടയാനായി ലഹരി വല്‍കരണ ഉല്‍പന്നങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും വില്‍പന മാര്‍ഗങ്ങള്‍ തടയാന്‍ രക്ഷിതാക്കളെയും ബോധവാന്മാരാക്കാനായ് സാമൂഹിക പ്രവര്‍ത്തനം ശക്തിപ്പെടുത്താനായ് എസ് വൈ എസ് ബദിയടുക്ക സോണ്‍ യുവ സമ്പര്‍ക്ക കൂട്ടായ്മ അഭിപ്രായപ്പെട്ടു. വ്യതിയാന ചിന്തകളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനുമുള്ള യുവത്വ നിര്‍മ്മിതിക്കായും യുവ സമ്പര്‍ക്ക വേധി ചര്‍ച്ചയായി. എസ് വൈ എസ് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിപാടി പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ് നല്‍കി.
പെര്‍ള യൂത്ത് സ്‌ക്വയറില്‍ നടന്ന എണ്‍മകജെ സര്‍ക്കിള്‍ പരിപാടിയില്‍ സയ്യിദ് അഷ്‌കര്‍ അലി തങ്ങള്‍ അധ്യക്ഷതവഹിച്ചു. സിദ്ധീഖ് മാസ്റ്റര്‍ പി കെ നഗര്‍ ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന സമിതി അംഗം ശമീര്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. സോണ്‍ ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, സോണ്‍ സാന്ത്വനം സെക്രട്ടറി അസീസ് പെര്‍ള, കാബിനറ്റ് അംഗം ശരീഫ് അമേക്കള സംസാരിച്ചു.റിള്വാന്‍ ഹിമമി സ്വാഗതവും അസീസ് നന്ദിയും പറഞ്ഞു.
തുപ്പക്കല്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന കുമ്പടാജ സര്‍ക്കിള്‍ യുവ സമ്പര്‍ക്കത്തില്‍ ഇബ്‌റാഹിം മുസ്ലിയാര്‍ മുനിയൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് തങ്ങള്‍ ആമുഖം നടത്തി.സംസ്ഥാന സമിതി അംഗം സി എന്‍ ജാഫര്‍ വിഷയാവതരണം നടത്തി. സോണ്‍ പ്രസിഡണ്ട് അബദുല്‍ ഖാദര്‍ അമാനി, ഹുസൈന്‍ സഖാഫി, അബ്ദുല്ല സഅദി, അസീസ് ഹിമമി, ഉമര്‍ അഹ്‌സനി സംബന്ധിച്ചു.
മാവിനക്കട്ട താജുല്‍ ഉലമ സുന്നീ സെന്ററില്‍ നടന്ന നാരമ്പാടി സര്‍ക്കിള്‍ യുവ സമ്പര്‍ക്കത്തില്‍ ഹനീഫ് സഖാഫി പിലാങ്കട്ട അധ്യക്ഷത വഹിച്ചു.ഹാരിസ് ഹിമമി പരപ്പ ആമുഖം നടത്തി.സി എന്‍ ജഅഫര്‍ വിഷയാവതരണം നടത്തി.ഇഖ്ബാല്‍ ആലങ്കോള്‍, റസാഖ് മുസ്ലിയാര്‍ പുണ്ടൂര്‍, സിറാജ് ഹിമമി സംബന്ധിച്ചു. നെല്ലിക്കട്ട അഹ്ദല്‍ ഓഡിറ്റോറിയത്തില്‍ നടന്ന നെല്ലിക്കട്ട സര്‍ക്കിള്‍ പരിപാടിയില്‍ എസ് വൈ എസ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറി ശമീര്‍ മാസ്റ്റര്‍ വിഷയവാതരണം നടത്തി. ശഫീഖ് സുഹ്രിയുടെ അധ്യക്ഷതയില്‍ ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച ആമുഖം നടത്തി.
സോണ്‍ ഓര്‍ഗനൈസിംഗ് പ്രസിഡണ്ട് ഹസൈനാര്‍ സഅദി ചര്‍ളടുക്ക, തല്‍ഹത്ത് തങ്ങള്‍, മജീദ് ഫാളിലി,നംസീര്‍ മാസ്റ്റര്‍ അര്‍ളടുക്ക, സവാദ് മുസ്ലിയാര്‍ മാളിഗെ പ്രസംഗിച്ചു.
ബദിയടുക്ക ഫാറൂഖിയ്യ മദ്‌റസയിലെ സംഗമത്തില്‍ അലവി ഹനീഫി അധ്യക്ഷത വഹിച്ചു.ശമീര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.ഇഖ്ബാല്‍ ആലങ്കോള്‍ ആമുഖ സന്ദേശം നല്‍കി.മുഹമ്മദലി പെര്‍ഡാല, റിയാസ് ഹനീഫി,
സംബന്ധിച്ചു.