കാഞ്ഞങ്ങാട്: ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്, ആ വീടിന്റെ ഗൃഹപ്രവേശന ദിവസം തന്നെ അതിനേക്കാളുപരി സന്തോഷം നല്‍കുന്ന മാതൃക പരമായ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ മര്‍ഹും യൂസഫ് ഹാജിയുടെ മകനും മത രാഷ്ട്രീയ സാമൂഹ്യ സംസ്‌കാരിക സജീവ സാന്നിധ്യവും സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് കണ്‍വീനറുമായ സി കെ കരീം.
നിരവധി വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കി മാത്യകയായ ചിത്താരിയില്‍ പ്രവര്‍ത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ഡയാലിസിസ് ചാലഞ്ച് പദ്ധതി ഏറ്റെടുത്ത് കൊണ്ടാണ് സികെ കരീം കാരുണ്യ പ്രവര്‍ത്തനത്തില്‍ പകാളിയായത്. സൗത്ത് ചിത്താരിയിലെ വീട്ടില്‍ വെച്ചു നടന്ന ചടങ്ങില്‍ കരീം ഡയാലിസിസ് സെന്റെര്‍ കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി ഖത്തറിന് ചെക്ക് കൈമാറി. ചടങ്ങില്‍ ഡയാലിസിസ് സെന്റെര്‍ ചെയര്‍മാന്‍ ഹബീബ് കുളിക്കാട് അഡ്മിനിസ്‌ട്രേറ്റര്‍ ഷാഹിദ് പി വി സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷെരീഫ് മിന്ന, സി എം മൊയ്തിന്‍ കുഞ്ഞി, അബ്ദുള്‍ റഹ്‌മാന്‍ തായല്‍, റഷീദ് കുശാല്‍ നഗര്‍, നിസാര്‍ കോട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു.