കാസര്‍കോട്: സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ എസ്.ടി.യു ജില്ലാ സമ്മേളനം ജൂണ്‍ പതിനൊന്നിന് കാസര്‍കോട് വെച്ച് നടത്താന്‍ യൂണിയന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
അന്നന്നത്തെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി വഴിയോരങ്ങളില്‍ ചെറിയ രീതിയിലുള്ള കച്ചവടങ്ങള്‍ ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗം യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ് വി മുഹമ്മദ് ബേഡകം അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് മേല്‍കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്തു യൂണിയന്‍ ജില്ലാ ട്രഷറര്‍ മുസ്തഫ കല്ലൂരാവി,ഇബ്രാഹിം ഹദ്ദാദ്,താജുദ്ധീന്‍ പുളിക്കൂര്‍,വി.എ അബ്ബാസ് വിദ്യാനഗര്‍,മുഹമ്മദ് ചെമ്മനാട്,സുലൈമാന്‍ എം.എം,അബൂബക്കര്‍ സി.എം,താജുദ്ധീന്‍ തായലങ്ങാടി,അബൂബക്കര്‍,താഹിര്‍,ഷഫീര്‍,അബ്ദുല്ല ഹമീദ്,മുഹമ്മദി ചെമനാട്,ഹരിഷ് ചന്ദ്ര ജി,മുഹമ്മദ് സലീം,ഹാരിസ് പാണലം,അസ്ലംഭായി,സത്താര്‍ കെ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.