രാജപുരം: ജൂണ്‍ 13 മുതല്‍ 16 വരെ രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ മൈതാനത്തു വച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹോക്കി മത്സരത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.
നാരായണന്‍ ഉദ്ഘാടനം ചെയ്തു.
മുഖ്യാധ്യാപകന്‍ സജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിംപിക്‌സ്അസോസിയേഷന്‍ സെകട്ടറി അച്യുതന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് എം. രാമകൃ ഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത്അംഗം സി. രേഖ, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഗോപി, പഞ്ചായത്തംഗം വനജ
ഐത്തു, കോടോം ബേളൂര്‍ പ ഞ്ചായത്തംഗം ജിനി വിനോയ്, കെ.വി. രാമകൃഷ്ണന്‍, ശ്രീകാന്ത് പനത്തടി, ആല്‍ഫി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതി ഭാരവാഹി കളായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍ – ( ചെയര്‍മാന്‍), മുഖ്യാധ്യാപകന്‍ സജി മാത്യു (വര്‍ക്കിംഗ് ചെയര്‍മാന്‍), എം. രാമകൃഷ്ണന്‍ – (വൈസ് ചെയര്‍മാന്‍), എം.ടി. മുബാറക് – ( ജനറല്‍ ക ണ്‍വീനര്‍), ശ്രീകാന്ത് പനത്തടി, ആല്‍ഫി ജോര്‍ജ്- (കണ്‍വീനര്‍മര്‍ ) .