ഒലയുടെ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റര്‍ എക്‌സ്’ കേരള വിപണിയില്‍

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റര്‍ എക്‌സ്’ കേരള വിപണിയില്‍ അവതരിപ്പിച്ചു. തലസ്ഥാന നഗരിയിലെ പാപ്പനംകോടുള്ള ഒല ഷോറൂമില്‍ നടന്ന ചടങ്ങില്‍, സുനില്‍കുമാര്‍, ശ്രീജിത്ത്, രാഹുല്‍ എന്നീ ഉപഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറിയാണ് റോഡ്സ്റ്റര്‍ എക്‌സ് അവതരിപ്പിച്ചത്.
ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഇതിനകം വിപണി കീഴടക്കിയ ഒല, ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും വിപ്ലവം സൃഷ്ടിക്കാനാണ് റോഡ്സ്റ്റര്‍ സീരീസിലൂടെ ലക്ഷ്യമിടുന്നത്. ലോഞ്ചിന്റെ ഭാഗമായിന്‍, ആദ്യ 5,000 ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ ആകര്‍ഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ‘റൈഡ് ദ ഫ്യൂച്ചര്‍’ കാമ്പെയ്നിന്റെ ഭാഗമായി എക്‌സ്റ്റെന്‍ഡഡ് വാറന്റി, മൂവ് ഓഎസ് പ്ലസ് (MoveOS+), എസന്‍ഷ്യല്‍ കെയര്‍ എന്നിവ സൗജന്യമായി നേടാനുള്ള അവസരവുമുണ്ട്. ഒല റോഡ്സ്റ്റര്‍ എക്‌സിന്റെ റീജണല്‍ സെയില്‍സ് മാനേജര്‍ മിഥുന്‍ ഗോപിനാഥ്, ഏരിയ സെയില്‍സ് മാനേജര്‍മാരായ ഷാദില്‍ മാജിദി, ജിതിന്‍ എന്നിവര്‍ ഷോറൂമില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
പ്രത്യേകതകള്‍;
മിഡ്-ഡ്രൈവ് മോട്ടോറുമായി എത്തുന്ന റോഡ്സ്റ്റര്‍ എക്‌സ് സീരീസ്, മികച്ച പ്രകടനവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്നു. റോഡ്സ്റ്റര്‍ സീരീസിന്റെ പവര്‍ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചെയിന്‍ ഡ്രൈവും സംയോജിത എംസിയുവും (MCU) കാര്യക്ഷമമായ ടോര്‍ക്ക് കൈമാറ്റത്തിലൂടെ മികച്ച ആക്‌സിലറേഷനും മെച്ചപ്പെട്ട റേഞ്ചും സാധ്യമാക്കുന്നു. പാക്കേജിംഗ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കുകയും താപ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഫ്‌ലാറ്റ് കേബിളുകളാണ് റോഡ്സ്റ്റര്‍ എക്‌സ് സീരീസ് മോട്ടോര്‍സൈക്കിളുകളിലെ പ്രധാന പ്രത്യേകത.
റോഡ്സ്റ്റര്‍ എക്‌സ് സീരീസിന്റെ വിലകള്‍ 2.5kWh വേരിയന്റിന് 99,999 രൂപ മുതലും, 3.5kWh-ന് 1,09,999 രൂപ മുതലും, 4.5 kWh-ന് 1,24,999 രൂപ മുതലും ആരംഭിക്കുന്നു. Roadster X+ 4.5kWh-ന് 1,29,999 രൂപയാണ് വില. കൂടാതെ, 501 കി.മീ/ചാര്‍ജ് എന്ന സമാനതകളില്ലാത്ത റേഞ്ച് വാഗ്ദാനം ചെയ്യുന്ന Roadster X+ 9.1kWh (4680 ഭാരത് സെല്ലിനൊപ്പം) 1,99,999 രൂപയ്ക്ക് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *