കാസര്‍കോട്: കാസര്‍കോട്ടെ ഗായകരുടെ കൂട്ടായ്മയായ കെ.എല്‍ 14 സിംഗേര്‍സ് മ്യൂസിക്ക് ക്ലബ്ബ് ഡോ. നൗറീന്‍ കരീമിനെ അനുമോദിച്ചു. കൂട്ടായ്മയിലെ അംഗവും കരീം ഗോള്‍ഡന്റെ മകള്‍ നൗറീന്‍ ഉയര്‍ന്ന റാങ്കോടുകൂടിയാണ് യേനപ്പോയ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയത്.
ചടങ്ങില്‍ പി.എ കോളേജ് മുന്‍ അഡ്മിനിസ്‌റ്റ്രേറ്ററും നഗരസഭാ കൗണ്‍സിലറുായ പി.എം.ഹനീഫ് ഉപഹാരം നല്‍കി. കെ.എല്‍ 14 സിംഗേര്‍സ് പ്രസിഡണ്ട് കുഞ്ഞാമു തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. കരീം ഗോള്‍ഡന്‍, എസ്.കെ മൊയ്തു, അമീന്‍ ജനത, അഷ്റഫ് പൊവ്വല്‍, ബഷീര്‍ തളങ്കര, ഷരീഫ് മാംഗ്ലൂര്‍, കരീം കുന്നില്‍ എന്നിവര്‍ സംസാരിച്ചു. ഡോ. നൗറീന്‍ കരീം മറുപടി പ്രസംഗം നടത്തി.