രാവണീശ്വരം : ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജില്ലയിലെ അഭിമാന താരമായി പടിഞ്ഞാറേക്കരയിലെ പി.ദേവിക മാറി. രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പി. ദേവിക സയന്‍സ് വിഷയത്തില്‍ 1200ല്‍ 1200 മാര്‍ക്കും നേടിയാണ് രാവണീശ്വരത്തിന്റെ യശസ്സ് ഉയര്‍ത്തിയത് . പി ദേവികയെ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ, എസ്. എം. സി, മദര്‍ പി.ടി.എ ഭാരവാഹികള്‍ വീട്ടിലെത്തി അനുമോദിച്ചു. പ്രിന്‍സിപ്പല്‍ കെ. മധുസൂദനന്‍ പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ദേവികയ്ക്ക് പൂച്ചെണ്ട് നല്‍കി അനുമോദനം അറിയിച്ചു. കൂടാതെ ആഹ്ലാദ സൂചകമായി കേക്കും മുറിച്ചു. എസ്.എം.സി ചെയര്‍മാന്‍ എ. വി. പവിത്രന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ധന്യ അരവിന്ദ്, പി.ടി.എ ഭാരവാഹികളായ എം. കെ രവീന്ദ്രന്‍ മാസ്റ്റര്‍, പി. പ്രകാശന്‍, വിജയന്‍ അരീക്കര, രോഹിണി വിജയന്‍, ദിവ്യ നാരായണന്‍ അധ്യാപകരായ അനീഷ് മാസ്റ്റര്‍, രചന ടീച്ചര്‍, ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. നോര്‍ത്ത് കോട്ടച്ചേരി പടിഞ്ഞാറേക്കരയിലെ ടി.വി. കുഞ്ഞികൃഷ്ണന്‍ കെ. വി. സുജാത ദമ്പതികളുടെ മകളാണ് ജില്ലയുടെ അഭിമാന താരമായ പി. ദേവിക