ഉദുമ: പാലക്കുന്ന് കഴകം വടക്കേക്കര പ്രാദേശിക സമിതിയിലെ ഉദുമ കുറുക്കന്‍കുന്ന് വയനാട്ടുകുലവന്‍ തറവാട്ടില്‍ തെയ്യംകെട്ടിന്റെ അവസാന ചടങ്ങായ ‘ചൂട്ടൊപ്പിച്ച മംഗലം’ നടന്നു. ചൂട്ടൊപ്പിച്ച അനന്തന്‍ നെക്രാമ്പാറയെ പടിഞ്ഞാറ്റയില്‍ ഇരുത്തി അരിയിട്ട് അനുഗ്രഹിച്ചു. ജില്ലയിലെ ഈ വര്‍ഷത്തെ അവസാനത്തെ തെയ്യം കെട്ടിന്റെ അവസാന ചടങ്ങാണ് വ്യാഴാഴ്ച നടന്നത്.ക്ഷേത്രത്തില്‍ തെയ്യംകെട്ടിന്റെ ഭാഗമായി നടന്ന കൂട്ടം അടിയന്തിരത്തിന് ശേഷം അനുയോജ്യമായ സമയം കണ്ടെത്തി ചൂട്ടൊപ്പിച്ചമംഗലത്തിന് ദിവസം കണ്ടെത്തുന്നതാണ് കഴക രീതി.
രാവിലെ തറവാട്ടങ്കണത്തില്‍ ജ്യോല്‍സ്യന്‍ ശശി മാങ്ങാട് പ്രശ്‌നചിന്ത നടത്തിയ ശേഷം നടന്ന പൊതുയോഗം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.കോര്‍ഡിനേറ്റര്‍ ബാബു കൊക്കാല്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ആ ടിയത്ത് അച്യുതന്‍, സുനീഷ് പൂജാരി,
കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഭരണ സമിതി ജനറല്‍ സെക്രട്ടറി പി.കെ.രാജേന്ദ്രനാഥ്, മുന്‍ പ്രസിഡന്റുമാരായ സി.എച്ച്. നാരായണന്‍, ഉദയമംഗലം സുകുമാരന്‍,
ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ, തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശന്‍ അരമങ്ങാനം, തറവാട് പ്രസിഡന്റ് ചന്ദ്രന്‍ പെരിയ, സെക്രട്ടറി, സുരേഷ് ബാര
കോതാറമ്പന്‍ തറവാട് പ്രസിഡന്റ് നാരായണന്‍ അരവത്ത്, പി. വി. ഭാസ്‌കരന്‍, പി.വി രാജേന്ദ്രന്‍, രഘുനാഥന്‍, പാലക്കുന്നില്‍ കുട്ടി, പുഷ്പ ദാസന്‍, എന്‍. ബി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. തെയ്യംകെട്ടുമായി സഹകരിച്ച വിവിധ വ്യക്തികളെ അനുമോദിച്ചു. തുടര്‍ന്ന് ആഘോഷകമ്മിറ്റി പിരിച്ചുവിട്ടതായി ചെയര്‍മാന്‍ മഹാസഭയെ അറിയിച്ചു.