പാലക്കുന്ന് : വായനാ വെളിച്ചത്തിന്റെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറി ബാലവേദി കുട്ടികള്‍ അരവത്ത് കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിലെത്തി. കഥകളിയെയും കണ്ണന്‍ പാട്ടാളി ആശാനെയും കുറിച്ച് അറിയാനായിരുന്നു സന്ദര്‍ശനം. ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍, വായന വെളിച്ചം കണ്‍വീനര്‍ ബിന്ദുകല്ലത്ത്, ലൈബ്രേറിയന്‍ കെ. വി. ശാരദ എന്നിവരോടൊപ്പമാണ് കുട്ടികള്‍ എത്തിയത്.
കഥകളിയെ കുറിച്ചും കണ്ണന്‍ പാട്ടാളി ആശാനെ കുറിച്ചും ട്രസ്റ്റ് സെക്രട്ടറി ഉദയഭാനു കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്തു.