രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് തല എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ പരിശീലനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു . കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷന്‍ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ കൃഷ്ണരാജ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കി. സ്ഥിരം സമിതി അധ്യക്ഷരായ കെ ഗോപി , ഗീത പി , വിമല ജെ എച്ച് ഐ, പഞ്ചായത്ത് സെക്രട്ടറി പ്രേമ , രാധാകൃഷ്ണന്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.