രാജപുരം :മഴക്കാലത്തെ വരവേല്‍ക്കാന്‍ പൂടംകല്ലിലെ ചാച്ചാജി എം സി ആര്‍ സി കളിലെ കുട്ടികള്‍ ഒരുങ്ങി കഴിഞ്ഞു. ഐ ലീഡ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ധന്വന്തരി ഫണ്ട് ഉപയോഗിച്ച് ചാച്ചാജി എം.സി ആര്‍ സി യിലെ കുട്ടികള്‍ നിര്‍മ്മിച്ച വിവിധ വര്‍ണ്ണ കുടകള്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പി ടി എ യോഗത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. . വൈസ് പ്രസിഡന്റ് പ്രിയ ഷാജി അവര്‍കള്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗീത പി, ഗോപി കെ , വാര്‍ഡ് മെമ്പര്‍ അജിത് കുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രന്‍ ,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കമലാക്ഷി കെ , ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശ്രീമതി ആശാലത എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡാലിയ മാത്യു സ്വാഗതവും പിടിഎ പ്രസിഡന്റ് രമ്യ നന്ദിയും പറഞ്ഞു.