കോഴിക്കോട്: കോഴിക്കോട് പോക്സോ കേസില്‍ യുവാവ് പിടിയില്‍. വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്.
2024 ഡിസംബറില്‍ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നല്ലളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.