കാഞ്ഞങ്ങാട്: അജാനൂരിന്റെ തീരപ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച കൊളവയല്‍ മാട്ടുമ്മലിലെ എം. കൊട്ടേട്ടന്റെ പത്തൊമ്പതാം ചരമ വാര്‍ഷിക ദിനാചരണം നടന്നു. മാട്ടുമ്മല്‍ കൃഷ്ണപിള്ള സ്മാരക മന്ദിര പരിസരത്ത് നടന്ന പരിപാടി സിപിഐഎം കാസര്‍ഗോഡ് ജില്ല സെക്രട്ടറി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വച്ച്
കവിയത്രികളായ പുഷ്പ കൊളവയല്‍, കാവ്യാ അശോകന്‍, പാരമ്പര്യ വൈദ്യം പേറ്റമ്മ എന്നീ നിലകളില്‍ പേരെടുത്ത ചീയേയി അമ്മ എന്നിവരെ അനുമോദിക്കുന്ന ചടങ്ങും നടന്നു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍, എം. പൊക്ലന്‍, കാറ്റാടി കുമാരന്‍, കെ. ഗംഗാധരന്‍ കമലാ ക്ഷന്‍ കൊളവയല്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കെ. കോരന്‍ സമ്മാനദാനം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ രവി കൊളവയല്‍ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അടോട്ട് ജോളി യൂത്ത് സെന്ററിന്റെ കൈകൊട്ടി കളി, അമ്മമാരുടെ ഒപ്പന, കപ്പിള്‍ ഡാന്‍സ് ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.