റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടര്‍ ഇനി തിരുവനന്തപുരത്തും

തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രാന്റ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി. ഇന്‍ഡല്‍ ഓട്ടോമോട്ടീവ് എന്ന ഓട്ടോമൊബൈല്‍ കമ്പനിയാണ് കേരളത്തിലെ റിവറിന്റെ ഡീലര്‍. തിരുവനന്തപുരം, പാപ്പനംകോടാണ് റിവര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്‍ഡി, ആക്‌സസറികള്‍, മറ്റ് മെര്‍ക്കന്റൈസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയെല്ലാം ഉപഭോക്താക്കള്‍ക്ക് റിവര്‍ സ്റ്റോറില്‍ നിന്നും നേരിട്ട് സ്വന്തമാക്കാം.

ഇതിനോടകം തന്നെ ഇലട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ തരംഗമായി മാറിയ റിവറിന്റെ ഇന്‍ഡി എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്.കേരളത്തില്‍ റിവറിന്റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി 2025 സെപ്തംബര്‍ ആകുമ്പോഴേക്കും തൃശൂര്‍, കൊല്ലം, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ 10 പുതിയ സ്റ്റോറുകള്‍ റിവര്‍ ആരംഭിക്കും. – റിവറിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അരവിന്ദ് മണി പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറിലെ എസ്.യു.വി എന്നാണ് റിവര്‍ ഇന്‍ഡിയെ അറിയപ്പെടുന്നത്. ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍, ഇന്‍ഡല്‍ ഓട്ടോമോട്ടീവ് ഡയറക്ടര്‍ അനീഷ് മോഹന്‍, ഇന്‍ഡല്‍ ഓട്ടോമോട്ടീവ് സി.ഇ.ഓ കൃഷ്ണ കുമാര്‍, റിവര്‍ കമ്പനി സീനിയര്‍ ജി.എം ദിനേശ് കെ.വി, ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്ട്രഷന്‍ വൈസ് പ്രസിഡന്റ് സന്ദീപ് ടി.പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ക്ക് പുറമേ ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നെ, കോയമ്പത്തൂര്‍, മൈസൂര്‍, തിരുപ്പതി, വെല്ലൂര്‍, പൂനൈ എന്നിങ്ങനെ രാജ്യത്താകെ 21 ഔട്ട്‌ലറ്റുകള്‍ റിവറിനുണ്ട്. 1,42,999 രൂപയാണ് ഇന്‍ഡിയുടെ തിരുവനന്തപുരം എക്‌സ്‌ഷോറൂം വില. സ്റ്റോര്‍ സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും ബുക്ക് ചെയ്യുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഒപ്പം മറ്റ് ആക്‌സസറികളും മെര്‍ക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങിക്കുകയും ചെയ്യാം.

www.rideriver.com എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായും ടെസ്റ്റ് ഡ്രൈവുകള്‍ ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *