ആലപ്പുഴ: ആലപ്പുഴയില്‍ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ സൂരജിന് ഒന്നരമാസം മുന്‍പായിരുന്നു നായയുടെ കടിയേറ്റത്. ബന്ധുവിന്റെ വീട്ടിലെ വളര്‍ത്തുനായയാണ് വിദ്യാര്‍ത്ഥിയെ കടിച്ചത്. മെയ് അഞ്ചിന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഏഴ് വയസുകാരി കൊല്ലം പത്തനാപുരം വിളക്കുടി ജാസ്മിന്‍ മന്‍സിലില്‍ നിയ ഫൈസല്‍ പേവിഷബാധയേറ്റ് മരിച്ചിരുന്നു.