‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’, ‘ഫിഫ്റ്റി ഷേഡ്സ് ഡാര്‍ക്കര്‍’, ‘ഫിഫ്റ്റി ഷേഡ്സ് ഫ്രീഡ്’ എന്നീ വിവാദ സിനിമകളിലൂടെയും, മഡോണയുടെ ‘ഹൂസ് ദാറ്റ് ഗേള്‍’ എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ സംവിധായകന്‍ ജെയിംസ് ഫോളി (71) അന്തരിച്ചു. മസ്തിഷ്‌ക അര്‍ബുദമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.
”വര്‍ഷങ്ങളായി രോഗവുമായി പൊരുതിയ ശേഷം ജെയിംസ് ഉറക്കത്തില്‍ സമാധാനപരമായി മരണപ്പെട്ടു” അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ്, ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി.
സിനിമകള്‍ക്ക് പുറമെ, പോപ്പ് ഇതിഹാസം മഡോണയുടെ ‘ലൈവ് ടു ടെല്‍’, ‘പാപ്പാ ഡോണ്ട് പ്രീച്ച്’, ‘ട്രൂ ബ്ലൂ’ തുടങ്ങിയ പ്രശസ്തമായ മ്യൂസിക് വീഡിയോകളും പീറ്റര്‍ പെര്‍ച്ചര്‍ എന്ന തൂലികാനാമത്തില്‍ ജെയിംസ് സംവിധാനം ചെയ്തു.