ഹോട്ടലില്‍ ബഹളം; നടന്‍ വിനായകനെ കേസെടുത്ത ശേഷം വിട്ടയച്ചു

കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന് അഞ്ചാലുമൂട് പൊലീസ് കസ്റ്റഡിയിലെടുത്ത നടന്‍ വിനായകനെ പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അസഭ്യം വിളിച്ചതിനാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യം സ്റ്റേഷനില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരെയും വിനായകന്‍ ചീത്ത വിളിച്ചു. നാലുമണിക്കൂര്‍ കസ്റ്റഡിയില്‍ വച്ച ശേഷം ഒടുവില്‍ പൊലീസ് വിട്ടയക്കുകയായിരുന്നു.

സിനിമാ ചിത്രീകരണത്തിന്റെ ആവശ്യത്തിനായിരുന്നു വിനായകന്‍ കൊല്ലത്ത് എത്തിയത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെ, വിനായകന്റെ മാനേജര്‍ മദ്യപിച്ച് ബഹളം വച്ചു. ഇത് ചോദിക്കാനാണ് നടന്‍ വിനായകന്‍ ഇടപെട്ടത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ഹോട്ടലില്‍ എത്തിയ സ്ത്രീകളും കുട്ടികളും കേള്‍ക്കേ അസഭ്യവും വിളിച്ചു. ഹോട്ടലുകാര്‍ വിവരമറിയിച്ചതിന് തുടര്‍ന്ന് പൊലീസ് എത്തി വിനായകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *