കാഞ്ഞങ്ങാട് കടപ്പുറം കടപ്പുറത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ആറാട്ട് മഹോത്സവം നടന്നു.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം കടപ്പുറത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ആറാട്ട് മഹോത്സവം നടന്നു. ഉത്സവത്തിന്റെ ഭാഗമായി രാവിലെ 7 മണിക്ക് നട തുറക്കലും തുടര്‍ന്ന് ഗണപതി ഹോമവും നടന്നു. തുടര്‍ന്ന് ശ്രീകോവിലിലെ വിഗ്രഹം വാദ്യ മേളങ്ങളുടെയും മുത്തു കുടകളുടെയും ഹരിഗോവിന്ദ നാമജപ കീര്‍ത്തനങ്ങളുടെയും അകമ്പടിയോടുകൂടി ആറാട്ട് കടവിലേക്ക് എഴുന്നള്ളിച്ച് ആറാട്ട് മഹോത്സവം നടന്നു. തുടര്‍ന്ന് ദേവിയെ തിരുച്ചെഴുന്നള്ളിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ച് ശ്രീകോവിലിലിരുത്തി. തുടര്‍ന്ന് ഉഷപൂജ. തുലാഭാരം. കലാശാഭിഷേകം, ദേവി പ്രസാദമായി അന്നദാനം എന്നിവയും നടന്നു. മെയ് 7ന് നടക്കുന്ന ഗുളികന്‍ ദേവനുള്ള കലശത്തോടുകൂടി മഹോത്സവത്തിന് സമാപനമാകും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മെയ് 21 ബുധനാഴ്ച ഗണപതി ഹോമത്തോടെയും വിവിധ താന്ത്രിക കര്‍മ്മങ്ങളോടെയും നടത്തപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *