BJP സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് നീലേശ്വരത്ത് വെച്ച് നടന്ന കാസറഗോഡ് ജില്ല സെക്യൂരിറ്റി &ഹൗസ് കീപ്പിങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (CITU) ജില്ല സമ്മേളനം തൊഴിലാളികളോട് ആഹ്വാനം ചെയ്തു.
സമ്മേളനം CITU ജില്ലാ വൈസ് പ്രസിഡന്റ് വി.പി.പി. മുസ്തഫ ഉല്‍ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡന്റ് കെ. സുഗജന്‍ അധ്യക്ഷത വഹിച്ചു.
രക്ത സാക്ഷി പ്രമേയം എം. കെ. വിജയകുമാറും അനുശോചനം എന്‍.വി.സുജാതനും റിപ്പോര്‍ട്ട് നാരായണന്‍ തെരുവത്തും കണക്ക് ടി.വി. രാമ കൃഷ്ണനും അവതരിപ്പിച്ചു. CITU ജില്ലാ വൈസ് പ്രസിഡന്റ് ടി. നാരായണന്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ കെ. ഉണ്ണി നായര്‍ സ്വാഗതവും കണ്‍വീനര്‍ ടി.വി.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
മിനിമം വേജസ് നടപ്പിലാക്കുക , ഏജന്‍സിചൂഷണം അവസാനിപ്പിക്കുക, ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നിവ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ഭാരവാഹികളായി കെ. സുഗജന്‍ (പ്രസിഡണ്ട്) ജനറല്‍ സെക്രട്ടറി നാരായണന്‍ തെരുവത്ത്, ടി വി. രാമകൃഷ്ണന്‍ ( ട്രഷറര്‍) എം.വി.ശ്രീധരന്‍,
പി.പി. മല്ലിക, കെ.വി. രാഘവന്‍, (വൈസ് പ്രസിഡണ്ട്മാര്‍), എന്‍.വി സുജാതന്‍, എം.കെ. വിജയകുമാര്‍, ടി. കെ. പ്രീയ (സെക്രട്ടറി മാര്‍) തെരഞ്ഞെടുത്തു.