രാജപുരം: സീറോ മലബാര്‍ സഭയുടെ ഭാരതപ്പുഴയുടെ വടക്കോട്ടുള്ള ആദ്യ ദേവാലയമായ രാജപുരം തിരുകുടുംബ ദേവാലയം പൊളിച്ചുമാറ്റിയതിലും, കുരിശിനെ അപമാനിച്ച വൈദികന്‍, കമ്മിറ്റിക്കാര്‍ക്കുമെ തിരെനടപടിയെടുക്കണമെന്നും, കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജപുരം ടൗണിലെ കുരിശുപള്ളിക്ക് മുമ്പില്‍ ഇന്ന് രാവിലെ ഒരു വിഭാഗം വിശ്വാസികള്‍ കറുത്ത തുണികള്‍ കൊണ്ട് വായ മൂടി കെട്ടിയും, പ്ലക്കാര്‍ഡ് പിടിച്ച് പ്രതിഷേധിക്കുകയും, ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ഷാജി ചാരാത്ത്, ലൂക്കോസ് മുളവിനാല്‍, തോമസ് കുഴിക്കാട്ടില്‍, ജോസ് പെരുമാനൂര്‍, സ്റ്റീഫന്‍ ഇല്ലിക്കല്‍, തോമസ് കുരുവിലിക്കല്‍, കുരുവിള ഉള്ളാട്ടില്‍, എബ്രഹാം പെരുംപുഞ്ചയില്‍, അഡ്വ. കെ ടി ജോസ്, പി എ ജോസഫ് പൂവക്കുളം, സ്റ്റീഫന്‍ മൂരിക്കുന്നേല്‍, പീറ്റര്‍ കദളി മറ്റം, ബേബി തറപ്പു തൊട്ടിയില്‍, തോമസ് ഒറ്റത്തങ്ങാടിയില്‍, ജോസഫ് മലമ്പുറത്ത്, ജോസ് ഇല്ലിക്കാട്ടില്‍, എ കെ മാത്യൂസ്, സൈമണ്‍ നിരപ്പേല്‍,ബാബു കദളിമറ്റം എന്നിവര്‍ നേതൃത്വം നല്‍കി.