കേരള കോ-ഓപറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷ ന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം

സഹകരണ മേഖലയില്‍ ജോലി ചെയ്ത് വിരമിച്ച പെന്‍ഷന്‍കാര്‍ക്ക് നിലവിലുള്ള പെന്‍ഷന്‍ പരിഷ്‌ക്കരിച്ച് ചുരുങ്ങിയ പെന്‍ഷന്‍ 10,000/- രൂപയും പരമാവധി പെന്‍ഷന്‍ 30,000/- രൂപയുമായി നിജപ്പെടുത്തണമെന്നും, 2021 ല്‍ ഡി. എ.ഏകപക്ഷീയമായി നിര്‍ത്തലാക്കിയ നടപടിയില്‍ പ്രതിഷേധിക്കുന്നതായും കാഞ്ഞങ്ങാട് നടന്ന
കേരള കോ-ഓപറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷ ന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു . എ. ഗോവിന്ദന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു . പ്രസിഡണ്ട് സി.വി. നാരായണന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഭാസ്‌ക്കരന്‍, കെ. ശശി (കെ.സി. ഇ. എഫ്) , കെ.വി. വിശ്വനാഥന്‍ (കെ.സി. ഇ. യു), ജില്ല പ്രസിഡണ്ട് വി.മുകുന്ദന്‍, സെക്രട്ടറി എം. വിജയന്‍, കുഞ്ഞിരാമന്‍ നായര്‍, സി.ഭരതന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ. വി. മോഹന്‍ കുമാര്‍ സ്വാഗതവും ജോ. സെക്രട്ടറി എ.വി. രാഘവന്‍ നന്ദിയും പറഞ്ഞു.

    പുതിയ ഭാരവാഹികളായി  എ.വി. രാഘവന്‍(പ്രസിഡണ്ട്), കെ.വി. മോഹന്‍ കുമാര്‍ (സെക്രട്ടറി), സി . ഭരതന്‍ ( ട്രഷറര്‍) , കെ.എം . ഗോപാലകൃഷ്ണന്‍ നായര്‍ (വൈസ് പ്രസിഡണ്ട്), പി.വി. തമ്പാന്‍, (ജോ. സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *