പുല്ലൂര്‍: പെരളം റെഡ് യങ്‌സ് ക്ലബ്ബിന്റെ 53ആം വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടെ നടന്നു. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. റെഡ് യങ്‌സ് ക്ലബ്ബ് പ്രസിഡണ്ട് എ. ബിനു അധ്യക്ഷത വഹിച്ചു. ക്ലബ്ബ് മുന്‍ സെക്രട്ടറി ബാലന്‍ അടുക്കത്തിന്റെ ഫോട്ടോ അനാച്ഛാദനം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹന്‍ നിര്‍വഹിച്ചു. പരിപാടിയില്‍ വച്ച് സംസ്ഥാന കേരളോത്സവത്തില്‍ നാടക മത്സരത്തില്‍ ഏറ്റവും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ടകാശിഷ് മുകേഷിനെ അനുമോദിക്കുന്ന ചടങ്ങും നടന്നു. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി വി. നാരായണന്‍ മാസ്റ്റര്‍ കാശിഷ് മുകേഷിനെ അനുമോദിച്ചു. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി വി. നാരായണന്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.കുഞ്ഞുകേളു, ടി. ബിന്ദു, പെരളം ബ്രാഞ്ച് സെക്രട്ടറി ടി. ഹരീഷ്, പി. നാരായണന്‍, റെഡ് യങ്‌സ് ക്ലബ്ബ് യു.എ.ഇ കമ്മിറ്റി സെക്രട്ടറി പി. ഹരീഷ് എന്നിവര്‍ സംസാരിച്ചു. റെഡ് യങ്‌സ് ക്ലബ്ബ് സെക്രട്ടറി ടി.മനുഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. സന്തോഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലബ്ബിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍ അരങ്ങേറി. പരിപാടിയുടെ ഭാഗമായി അരങ്ങേറിയ തൃശ്ശൂര്‍ ബ്ലൂ ആര്‍മിയുടെ ഫ്യൂഷന്‍ മ്യൂസിക് ബാന്‍ഡ് കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.