ഉദുമ വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠയും ബ്രഹ്‌മകലശോത്സവവും 5 മുതല്‍ 8 വരെ

ഉദുമ : വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണ പുനഃപ്രതിഷ്ഠയും ബ്രഹ്‌മകലശോത്സവും അഞ്ചു മുതല്‍ 8 വരെ നടക്കും. അരവത്ത് കെ.യു.പത്മനാഭ തന്ത്രി കാര്‍മികത്വം വഹിക്കും.
5ന് വൈകുന്നേരം 6.30ന് ദീപാരാധനയ്ക്ക് ശേഷം കുറ്റിപൂജയും തുടര്‍ന്ന് അന്നദാനവും. 6ന് രാവിലെ 10ന് ഉദുമ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര പുറപ്പെടും. ഉച്ചയ്ക്ക് അന്നദാനം
വൈകുന്നേരം 5ന് ആചാര്യ വരവേല്‍പ്പ് നമ്പ്യാര്‍ കീച്ചലില്‍ നിന്ന് ആരംഭിക്കും. 6.30ന് തൊട്ടിയില്‍ ലക്ഷ്മി നാരായണപുരം രക്തേശ്വരി ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന. 7 മുതല്‍ വിവിധ അനുഷ്ഠാന പൂജാദി കര്‍മങ്ങള്‍. 7.30ന് ക്ഷേത്ര വാദ്യ സംഘത്തിന്റെ ചെണ്ടമേളം. തുടര്‍ന്ന് അന്നദാനം. 8:30ന് വിവിധ കലാപരിപാടികള്‍.
7ന് രാവിലെ 7 മുതല്‍ വിവിധ അനുഷ്ഠാന പൂജാദി കര്‍മങ്ങള്‍. 10ന് പട്ടുവം മുതല്‍ പനമ്പൂര്‍ വരെയുള്ള 22 നഗര ക്ഷേത്രങ്ങളിലെ ക്ഷേത്രേശന്മാരുടെ സംഗമം.. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 6 മുതല്‍ വിവിധ അനുഷ്ഠാന പൂജാദി കര്‍മങ്ങള്‍.
6 30ന് അച്ചേരി മഹാവിഷ്ണുക്ഷേത്ര ഭജന സമിതിയുടെ ഭജന. 7. 30 മുതല്‍ വിവിധ വ്യക്തിത്വങ്ങളെ ആദരിക്കല്‍. രാത്രി അന്നദാനം. 8. 30 മുതല്‍ വിവിധ കലാപരിപാടികള്‍.
എട്ടിന് രാവിലെ 7ന് ഗണപതിഹോമത്തിന് ശേഷം പ്രാസാദ പ്രതിഷ്ഠയും പീഠ പ്രതിഷ്ഠയും.
12.57 മുതല്‍ 2. 25 വരെയുള്ള മുഹൂര്‍ത്തത്തിലാണ് ദേവപ്രതിഷ്ഠ നടക്കുക. തുടര്‍ന്ന് വിവിധ അഭിഷേകങ്ങളും മറ്റു പൂജാകര്‍മ്മങ്ങളും. ഉച്ചയ്ക്ക് അന്നദാനം.

കണ്ണൂര്‍ ജില്ലയിലെ പട്ടുവം മുതല്‍ ദക്ഷിണ കര്‍ണാടകയിലെ പനമ്പൂര്‍വരെയുള്ള 14 നഗരങ്ങളിലായി 22 ക്ഷേത്രങ്ങളില്‍ പെടുന്നതാണ് ഉദുമ വെള്ളിക്കുന്ന് ക്ഷേത്രം. കളിയാട്ടം, പൂരം, തിരുനിറ, പുത്തരി, പതിനെട്ടാം നാള്‍, പുനഃപ്രതിഷ്ഠാദിനം എന്നീ വാര്‍ഷിക ഉത്സവങ്ങള്‍ ഇവിടെ ആഘോഷിച്ചു വരുന്നുണ്ട്. കാല പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ ക്ഷേത്രത്തെ, ക്ഷേത്ര നവീകരണ കമ്മിറ്റി, ക്ഷേത്ര ഭരണസമിതി, ക്ഷേത്ര യുഎഇ കമ്മിറ്റി, മാതൃ സമിതിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ രണ്ടര വര്‍ഷത്തിന് ശേഷ മാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. നാഗദേവാലയത്തിന്റെ പുനഃപ്രതിഷ്ഠ കഴിഞ്ഞ വര്‍ഷം ജനുവരി 29ന് നടന്നിരുന്നു.

ആഘോഷ കമ്മിറ്റി ഭാരവാഹികള്‍:
ഡോ കെ. രാധാകൃഷ്ണന്‍ (ചെയ.), ഡോ. സി. കണ്ണന്‍ വൈ.ചെയ.), കെ.വിശ്വനാഥന്‍ (ജന. കണ്‍.), പി. കെ. ബാലകൃഷ്ണന്‍ (ട്രഷ.)
ക്ഷേത്ര ഭരണ സമിതി : ,കെ വിശ്വനാഥന്‍ ( പ്രസി), ടി. രാമകൃഷ്ണന്‍ (സെക്ര.), വി. വി സുരേഷ് കുമാര്‍ (ജോ. സെക്ര.) സി. വിശ്വനാഥ് (ട്രഷ.)

Leave a Reply

Your email address will not be published. Required fields are marked *