രാജപുരം :ഒടയംചാല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു വികാരി ഫാ. ബിജു മാളിയേക്കല്‍ കൊടിയേറ്റി.
തുടര്‍ന്ന് ലദീഞ്ഞ്, നൊവേന എന്നിവ നടന്നു.. ഇന്ന് വൈകിട്ട് 5.30 ന് ആഘോഷമായ പാട്ടുകുര്‍ബാന, ഫാ.സില്‍ജോ ആവണിക്കുന്നേല്‍ കാര്‍മികത്വം വഹിക്കും. 6.45ന് ഒടയന്‍ചാല്‍ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 7.30ന് ഫാ.ടിനോ ചാമക്കാലയുടെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, 7.45ന് പ്രദക്ഷിണം പള്ളിയിലേക്ക്. 8.30ന് ഫാ.ജോമോന്‍ കൂട്ടുങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ.റോജി മുകളേല്‍ പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നിര്‍വഹിക്കും. മേയ് 4ന് രാവിലെ 7 മണിക്ക് വിശുദ്ധ കുര്‍ബാന, 9.30ന് തിരുനാാള്‍ റാസ, ഫാ.അരുണ്‍ മുയല്‍ക്കല്ലുങ്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ.ഷിജോ കുഴിപ്പിള്ളില്‍, ഫാ.സനീഷ് കയ്യാലക്കകത്ത്, ഫാ.സനു കളത്തുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ.ജിന്‍സ് നെല്ലിക്കാട്ടില്‍ സന്ദേശം നല്‍കും. ഫാ. ജോയേല്‍ മുകളേല്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കും. തുടര്‍ന്നു 12.45ന്
നടക്കുന്ന പരിശുദ്ധ കുര്‍ബാനയില്‍
രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ ആശീര്‍വാദം നല്‍കും.