വിവിധ തെയ്യങ്ങള്‍ അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു
ഉദുമ :വടക്കേ മലബാറിലെ പൗരാണികമായ ബാരതുളിച്ചേരി തറവാട്ടിലെ പുനപ്രതിഷ്ഠ ബ്രഹ്‌മകലശ കളിയാട്ടമഹോത്സത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമാപനമായി. സമാപന ദിവസം കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി പടിഞ്ഞാറ്റ ചാമുണ്ഡി ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. നിരവധി ആളുകളാണ് മഹോത്സവം ദര്‍ശിക്കാനായി തറവാട് സന്നിധിയില്‍ എത്തിയത്. സമാപന ദിവസം തറവാട്ട് കുടുംബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങും നടന്നു ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തറവാട്ടിലെ പതിനഞ്ചോളം മുതിര്‍ന്ന അംഗങ്ങളെയാണ് പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും അനുമോദിച്ചത്. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു തറവാട് പ്രസിഡണ്ട് ടി. നാരായണന്‍ നായര്‍ മുന്നാട്, സെക്രട്ടറി കെ. തമ്പാന്‍ നായര്‍ പ്ലാവുള്ള കയ, ഖജാന്‍ജി,ടി. വിനോദന്‍ ചെമ്മനാട് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ നായര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ടി. മാധവന്‍ നായര്‍ ജനറല്‍ കണ്‍വീനര്‍ ടി. കുഞ്ഞി കണ്ണന്‍ നായര്‍, ഖജാന്‍ജി ടി മാധവന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് 5 മണിക്ക് നടന്ന വിളക്കിലരി ചടങ്ങോട്കൂടി ഉത്സവത്തിന് സമാപനമായി.