നാട്ടുവൈദ്യ കൗണ്‍സില്‍ രൂപീകരിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം

പാലക്കുന്ന്: നാട്ടു വൈദ്യ കൗണ്‍സില്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരള ആയുര്‍വ്വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി യോഗം അഭിനന്ദനിച്ചു. പാരമ്പര്യമായി ആയുര്‍വേദ മരുന്നു നിര്‍മാണവും ചികില്‍സയും ബാല വൈദ്യന്മാരുടെയും ഒറ്റമൂലി ചികില്‍സകരുടെയും നാടായ സംസ്ഥാന ത്ത് കാസര്‍കോട്ടെ മഹനീയ പാരമ്പര്യ വൈദ്യന്മാരുടെ തലമുറകളായി പ്രവര്‍ത്തിക്കുന്നവരുടെ തുടര്‍ കണ്ണികള്‍ ഇവിടെ നിലനിര്‍ത്തുണ്ടെന്നും പാരമ്പര്യ വൈദ്യന്മാര്‍ അവകാശപ്പെട്ടു. ബാലചികിത്സാരംഗത്ത് പാലക്കുന്നിനടുത്ത പൊടിപ്പളം വൈദ്യന്മാര്‍, മര്‍മ ചികിത്സ ഗുരുക്കന്മാര്‍, മഞ്ഞ പിത്ത ചികിത്സാ രംഗത്തെ പടുപ്പിലെ വൈദ്യ പരമ്പര്യം ഇന്നും നിരവധി പേര്‍ക്ക് ആശ്വാസമാകുന്നുണ്ട്.

കൂടാതെ കുരു, ചൊറി, ഗ്രഹണി ചികില്‍സകര്‍, ത്വക്ക് രോഗ, വിഷ ചികിത്സാ രംഗത്തുള്ളവര്‍, ആദിവാസി വൈദ്യരംഗത്തെ പരപ്പയിലെയും മാലക്കല്ലിലെയും വൈദ്യന്മാര്‍ തുടങ്ങി നിരവധി വൈദ്യ പരമ്പര കേരളത്തിന്റെയും കര്‍ണാടക ഭാഗത്തും സുലഭമാണ്. മാരകമായ ക്യാന്‍സര്‍ ചികിത്സക്ക് പോലും ആശ്വാസമുതകുന്ന വൈദ്യന്മാര്‍, അവരുടെ തലമുറക്കാര്‍, പുഞ്ചാവി കണ്ണന്‍ വൈദ്യര്‍, കയ്യൂരിലെ കാരിക്കുട്ടി വൈദ്യര്‍, ഒഴിഞ്ഞ വളപ്പിലെ അമ്പുകുഞ്ഞി വൈദ്യര്‍, തൃക്കരിപ്പൂരിലെ പരേതനായ കൃഷ്ണന്‍ വൈദ്യര്‍, കണ്ടക്കോരന്‍വൈദ്യര്‍, പെരുവണ്ണാന്മാര്‍, ബാലചികില്‍സകര്‍ അടക്കം വരുന്ന പഴയ തലമുറയിലേക്ക് ഒത്തുചേരാന്‍ പുതിയ തലമുറ മാറിയിട്ടുണ്ട്. ബിരുദധാരികളും അവരോടൊപ്പം പാരമ്പര്യ അറിവ് നിലനിര്‍ത്താന്‍ പാരമ്പര്യ വൈദ്യന്മാര്‍ കൂടിയേ തീരൂ എന്ന് ഇന്നലെ ചേര്‍ന്ന കേരളാ ആയുര്‍വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ ജില്ലാ പൊതുയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം സെപ്തംബര്‍ മാസത്തില്‍ നടത്തും. മണ്‍മറഞ്ഞ് പോകുന്ന താളിയോല ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ വേണ്ടി ജില്ലാകമ്മിറ്റി ഓഫീസില്‍ ഗ്രന്ഥാലയം ആരംഭിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.കെ.ചന്ദ്രന്‍ വൈദ്യര്‍ അദ്ധ്യക്ഷത വഹിച്ചു.

പൈതൃകം പാരമ്പര്യ നാട്ടു വൈദ്യ സ്വയം സംഘം ജില്ലാ സെക്രട്ടറി സുകുമാരന്‍ വൈദ്യര്‍ ബേഡകം, ജില്ലാ ട്രഷറര്‍ ശ്രീവല്‍സലന്‍ വൈദ്യര്‍, ചിറ്റാരിക്കാല്‍ കെ.മുഹമ്മദലി വൈദ്യര്‍, പാക്കം ഗോവിന്ദന്‍ വൈദ്യര്‍, സുഭദ്ര വൈദ്യര്‍, എന്‍.കെ. പി. ഇബ്രാഹിം ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു. അംഗത്വം വിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *