രാജപുരം:മേയ്ഒന്ന്,കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ (കെ.ജെ.യു) 25 -ാം സ്ഥാപകദിനത്തോടനുബന്ധിച്ച്രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പ്രസ് ഫോറം അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഏഴാംമൈല്‍ കരിയത്തെഇ.ജി.രവിയെ കെ.ജെ.യു ജില്ലാ പ്രസിഡന്റ് സുരേഷ് കൂക്കള്‍പൊന്നാടയണിയിച്ച് ആദരിച്ചു. രാജപുരം മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി മെമന്റോ കൈമാറി. മേഖല കമ്മിറ്റി അംഗം സണ്ണി ജോസഫ് സംസാരിച്ചു.
രാവിലെ രാജപുരം മേഖല കമ്മിറ്റി ഓഫിസില്‍ മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കെട്ടോടി പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് കൂക്കള്‍, മേഖല കമ്മിറ്റി അംഗങ്ങളായ രാജപുരം പ്രസ് ഫോറം പ്രസിഡന്റ് പി.കെ.ഗണേശന്‍, വൈസ് പ്രസിഡന്റ് ജി.ശിവദാസന്‍, സണ്ണി ജോസഫ്, നൗഷാദ് ചുള്ളിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
