പാലക്കുന്ന് : വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും പാലക്കുന്നിലും പരിസരങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങളില്‍ മെയ് 2ന് നടത്താനിരുന്ന ജില്ലാ തല സീനിയര്‍ കബഡി ഫെസ്റ്റിനായി ഒരുക്കിയ പന്തലും പെടും. പാലക്കുന്ന് കൂലിപണിക്കാര്‍ കൂട്ടായ്മ വിപുലമായ രീതിയില്‍ നടത്താനിരുന്ന മൂന്നാമത് ജില്ലാതല സീനിയര്‍ കബഡി ഫെസ്റ്റ് അത് മൂലം നീട്ടിവെച്ചു. അനുകൂല കാലാവസ്ഥ സാഹചര്യം ഉണ്ടായാല്‍ കബഡി ഫെസ്റ്റ് പിന്നീട് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.