രാജപുരം: രാജ്യസഭാംഗം ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും രാജപുരം കോളേജിന് അനുവദിച്ച കമ്പ്യൂട്ടറുകള്‍ ജോസ് കെ മാണി കോളേജിന് കൈമാറി. 5,15,000 വില വരുന്ന7ലാപ്‌ടോപ്പുകളാണ് പദ്ധതിയില്‍ ലഭിച്ചത്. ചടങ്ങില്‍ കോളേജ് മാനേജര്‍ ബിഷപ്പ് മാര്‍ ജോസഫ്പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, കള്ളാര്‍ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സണ്ണി ഓണശേരില്‍, ജോസ് പുതുശ്ശേരിക്കാല, പിടിഎ വൈസ് പ്രസിഡണ്ട് രാജേന്ദ്രന്‍ എ കെ എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ആശാ ചാക്കോ നന്ദിയും പറഞ്ഞു.