32വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തു ചേര്‍ന്ന് GHSS 10thD 92-93 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
32വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട ടീച്ചറമ്മയെയും ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തേടിപ്പിടിച്ച് പ്രിയപ്പെട്ട ടീച്ചര്‍ക്ക് സ്‌നേഹവിരുന്നൊരുക്കിയും ആദരവ് നല്‍കിയും ശ്രദ്ധേയമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം. കാസകോട് ഗവ : ഹൈസ്‌കൂളിലെ 1992-93 വര്‍ഷത്തെ 10th D ഡിവിഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇന്ന് 27-04-2025 വൈകിട്ട് 4.30മണിമുതല്‍ നഗരത്തിലെ സിഗ്‌നേച്ചര്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രൗഡവും വിപുലവുമായ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്.
ആഴ്ചകള്‍ നീണ്ട വാട്‌സാപ്പ് കോഡിനേഷനിലൂടെ ഒരുക്കങ്ങള്‍ നടത്തിയും പത്മാവതി ടീച്ചറെയും ഭര്‍ത്താവ് കൃഷ്ണന്‍ മാഷിനെയും മാഷിനെയും കൂട്ടിക്കൊണ്ടുവന്ന് സ്വീകരിച്ചാനയിച്ചു .ശേഷം സ്‌നേഹോപഹാരാവും സമ്മാനങ്ങളും നല്‍കി ആദരിച്ചു. ജീവിതത്തിന്റെ പാതി വഴിയില്‍ നിന്നും വിട്പറഞ്ഞു പോയ ഓം പ്രകാശ്, രത്‌നാകാരന്‍ എന്നിവര്‍ക്ക് വേണ്ടി മൗന പ്രാര്‍ത്ഥന നടത്തി. പത്മാവതി ടീച്ചര്‍ക്ക് വേണ്ടി പൂര്‍വ്വ വിദ്യാര്‍ത്ഥി പത്മനാഭന്‍ രചിച്ച മനോഹരമായ കവിത ചടങ്ങില്‍ ആലപിച്ചു.ഓരോ പൂര്‍വ്വ വിദ്യാര്‍ത്തിക്കും സംഗമത്തില്‍ പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി. വ്യത്യസ്ഥ തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച മുജീബ് ബങ്കര, മനോഹരന്‍, സലീം, പത്മനാഭന്‍ എന്നിവരെ ടീച്ചറും, പത്മാവതി ടീച്ചറമ്മയെ മുജീബ് ബാങ്കരയും പൊന്നാടയണിയിച്ചു.
ടീച്ചര്‍ മുറിച്ചു നല്‍കിയ കേക്ക് ഓരോ വിദ്യാര്‍ഥികളും ടീച്ചറമ്മയുടെ കൈകൊണ്ട് നുണഞ്ഞത് നാവ്യാനുഭവമായി. വികാര നിര്‍ഭരമായ അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഓര്‍മകളും അനുഭങ്ങളും മിക്കവരും ലഘുപ്രസംഗത്തിലൂടെ വിവരിച്ചു. ടീച്ചറമ്മയുടെ സാരസമ്പൂര്‍ണമായ മറുപടി പ്രസംഗം ഏവരെയും പഴയ കലാലയ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൂര്‍വ്വ വിദ്യാര്‍ത്ഥികളൊരുക്കിയ വിരുന്ന് സല്‍ക്കാരത്തില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചും മണിക്കൂറുകളോളം തന്റെ കുട്ടികള്‍ക്ക് തന്റെ സാമീപ്യവും സാനിധ്യവും നല്‍കിയ ടീച്ചര്‍ പൂര്‍വ്വ വിദ്യാര്‍ത്തികള്‍ക്ക് ആശിര്‍വദിച്ചും പ്രാര്‍ത്ഥന നടത്തിയുമാണ് മടങ്ങിയത്.
പത്മനാഭന്‍ സ്വാഗതവും, സലീം അധ്യക്ഷതയും വഹിച്ചു. നൗഷാദ് കരിപ്പൊടി പരിപാടിയില്‍ ആംഗറിങ് നടത്തി. മനോഹരന്‍ നന്ദിയും പറഞ്ഞു.