ഉദുമ : ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ കാലിച്ചാന്‍ തെയ്യം കെട്ടിയാടി. തറവാട്ടിലെ ധര്‍മദൈവം സങ്കല്പത്തില്‍ പെടുന്നില്ലെങ്കിലും തറവാടിന് തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സ്ഥാനമുള്ള തെയ്യമാണിത്. നാട്ടുകാരുടെ കൂട്ടായ്മയ്ക്കാണ് ഇതിന്റെ നടത്തിപ്പ്.
കാലിച്ചാന്‍ തെയ്യം കെട്ടിയാടുമ്പോള്‍ തിരുവായുധങ്ങളും അനുബന്ധ സാമഗ്രികളും കുറുക്കന്‍കുന്ന് തറവാട്ടില്‍ നിന്നാണ് പഴയകാലം തൊട്ടേ കൊണ്ടു പോകുന്നത്. തെയ്യാടിക്കലിന്റെ സമാപനം കുറിച്ച് തെയ്യം പാല് കുടിക്കുന്ന ചടങ്ങിനായി കുറുക്കന്‍കുന്ന് തറവാട്ടില്‍ വരുന്നതും പഴയകാലം തൊട്ടേ പതിവാണ്. ഇങ്ങനെ ഒരു ബന്ധം പൂര്‍വിക കാലം മുതല്‍ ഉള്ളത് കൊണ്ടാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ട് തുടങ്ങും മുന്‍പേ ആ തെയ്യ സങ്കല്പപ്പത്തെ സന്തോഷിപ്പിക്കുവാന്‍ ഇന്ന് പകല്‍ 11 ന് കുറുക്കന്‍കുന്നു തറവാട്ടില്‍ കാലിച്ചാന്‍ തെയ്യം കെട്ടിയാടി യത്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.