കള്ളാര്‍ : നാല് ദിവസങ്ങളിലായി കള്ളാര്‍ വലിയുള്ളാഹി മഖാം ഷെരീഫില്‍ നടന്നു വന്നിരുന്ന കള്ളാര്‍ മഖാം ഉറൂസ് സമാപിച്ചു.
ഇന്ന് രാവിലെ 11മണിയോടെ മൗലിദ് പാരായണവും തുടര്‍ന്ന് അന്നദാനവും നടന്നു.
ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ഉറൂസിന്റെ സമാപന ദിവസത്തെ അന്നദാനത്തിനെത്തിയത്.ഉറൂസിനോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടന്ന മതപ്രഭാഷണം, ഇശല്‍നൈറ്റ്,
ദഫ് മത്സരം, മൗലിദ് പാരായണം, വനിതക്ലാസ്, എന്നീ പരിപാടികള്‍ളില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ എത്തിയിരുന്നു.