കള്ളാര്‍ ശ്രീ കോളിക്കയില്‍ കളിയാട്ട മഹോത്സവം ഏപ്രില്‍ 30, മെയ് 1 തീയ്യതികളില്‍ നടക്കും

രാജപുരം :കള്ളാര്‍ ശ്രീ കോളിക്കയില്‍ കളിയാട്ട മഹോത്സവം ഏപ്രില്‍ 30, മെയ് 01 തീയ്യതികളില്‍ നടക്കും. നാളെ 29ന് വൈകുന്നേരം 7.30ന് തെയ്യംകൂടല്‍. 30ന് രാവിലെ 11 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് 2 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. മെയ് 1ന് രാവിലെ 11 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. വൈകുന്നേരം 4 മണിക്ക് പ്രശസ്തമായ കുടപായിക്കല്‍ ചടങ്ങ് നടക്കും. വൈകുന്നേരം 6 മണിക്ക് വിളക്കിലരിയോടുകൂടി സമാപനം.

Leave a Reply

Your email address will not be published. Required fields are marked *