പാലക്കുന്ന്: കോട്ടിക്കുളം റയില്‍വേ മേല്‍പ്പാല നിര്‍മാണത്തിലെ അനിശ്ചിതത്വത്തില്‍ ഉദുമ മണ്ഡലം കരിപ്പോടി, പാലക്കുന്ന് വാര്‍ഡുകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മഹാത്മാ ഗാന്ധി കുടുംബയോഗം പ്രതിഷേധിച്ചു. ബേക്കല്‍ അന്താരാഷ്ട്ര ടൂറിസ വികസനവുമായി ഏറെ പ്രാധാന്യമുള്ള കോട്ടിക്കുളത്ത് ദീര്‍ഘദൂര ട്രൈനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി സി സി ജനറല്‍ സെക്രട്ടറി വി. ആര്‍. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ശ്രീജ പുരുഷോത്തമന്‍ അധ്യക്ഷയായി. ഡി സി സി ഉപാധ്യക്ഷന്‍ സാജിദ് മവ്വല്‍, മണ്ഡലം പ്രസിഡന്റ് വയലില്‍ ശ്രീധരന്‍, കേവീസ് ബാലകൃഷ്ണന്‍, സേവാദള്‍ സംസ്ഥാന സെകട്ടറി മജീദ് മാങ്ങാട്, അപ്പക്കുഞ്ഞി വൈദ്യര്‍ , അഡ്വ. പി. വി. സുമേഷ്, അഡ്വ. ബാബു ചന്ദ്രന്‍, അനീഷ് പണിക്കര്‍, അബ്ദുള്‍ സലാം , പി. പി. ശ്രീധരന്‍, പുരുഷോത്തമന്‍ ആചാരി എന്നിവര്‍ പ്രസംഗിച്ചു.