പാലക്കുന്ന്: വായനയെ ജനകീയ മാക്കുന്നതിന്റെ ഭാഗമായി വായനാ വസന്തം ഒരു വീട്ടില്‍ ഒരു പുസ്തം പരിപാടിയ്ക്ക് പാലക്കുന്ന് അംബിക ലൈബ്രറിയില്‍ തുടക്കമായി.
പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ സുനീഷ് പൂജാരിയ്ക്ക് പുസ്തകം കൈമാറി ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുസ്തകങ്ങള്‍ വിതരണം തുടരും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി ടി. രാജന്‍, എ. ബാലകൃഷ്ണന്‍, അരവിന്ദന്‍ പാലക്കുന്ന്, രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജ പുരുഷോത്തമന്‍, സുധാകരന്‍ പള്ളിക്കര, സി നാരായണന്‍, പി.കെ. വാസു, കെ. വി. ശാരദ എന്നിവര്‍ സംസാരിച്ചു.