കാഞ്ഞങ്ങാട്: മുന്‍ എം.എല്‍.എ യും ബി. കെ. എം. യു മുന്‍ സംസ്ഥാന പ്രസിഡണ്ടും സി.പി.ഐ നേതാവുമായ പള്ളിപ്രം ബാലന്റെ എട്ടാമത് അനുസ്മരണം ബി. കെ. എം. യു കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എം. എന്‍ സ്മാരക മന്ദിരത്തില്‍ നടന്നു. ബി കെ എം യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പി ല്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ബി. കെ. എം. യു ജില്ലാ പ്രസിഡണ്ട് ഗംഗാധരന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍ , സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് കെ.എസ്. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ബി കെ എം യു ജില്ലാ സെക്രട്ടറി എം.കുമാരന്‍ സ്വാഗതം പറഞ്ഞു