രാജപുരം : അനധികൃത മാധ്യമ പ്രവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജപുരം പ്രസ്ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കൂക്കള്‍ റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ട്രഷറര്‍ സണ്ണി ജോസഫ്, ഗണേശന്‍ പാണത്തൂര്‍, ജി.ശിവദാസന്‍, എം.പ്രമോദ് കുമാര്‍, സജി ജോസഫ്, നൗഷാദ് ചുള്ളിക്കര എന്നിവര്‍ സംസാരിച്ചു. രാജേഷ് ഓട്ടമല നന്ദി പറഞ്ഞു. പുതിയ ഭാരവാഹികള്‍:
പ്രസിഡന്റ് : പി.കെ.ഗണേശന്‍ പാണത്തൂര്‍, സെക്രട്ടറി : രാജേഷ് ഓട്ടമല , ട്രഷറര്‍ : സജി ജോസഫ് , വൈസ് പ്രസിഡണ്ട് : ജി.ശിവാദാസന്‍ , ജോയിന്റ് സെക്രട്ടറി : രവീന്ദ്രന്‍ കൊട്ടോടി , മീഡിയ കോര്‍ഡിനേറ്റര്‍: ശോഭിന്‍ ചന്ദ്രന്‍.