എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ നാലാം ദിവസത്തെ സംഗീത സാന്ദ്ര സായാഹ്നമാക്കി മാറ്റി കല്ലറ ഗോപനും സംഘവും അവതരിപ്പിച്ച സംഗീതനിശ. നീലേശ്വരം നീലാംബരി ഓര്‍ക്കസ്ട്ര അവതരിപ്പിച്ച മധുരഗീതം സംഗീതനിശയാണ് നിറഞ്ഞ സദസിനെ വിസ്മയിപ്പിച്ചത്.
കല്ലറ ഗോപന്‍, റാണി ജോയ് പീറ്റര്‍, മേഘ, അമൃത, സുശാന്ത്, ഹരി, രാജു, നിതിന്‍, ജയരാജ്, ലാലു, ജനാര്‍ദ്ദനന്‍, യേശുദാസ്, സെബാസ്റ്റിന്‍, ജയരാജ് തുടങ്ങിയവരുടെ സംഘമാണ് സംഗീതനിശ നയിച്ചത്.